ഓർക്കാട്ടേരി: ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ പഞ്ചായത്ത് ബഡ്സ് സ്കൂളിന് വാട്ടർ ഡിസ്പെൻസർ നൽകി മാതൃകയായി. ഓഡിറ്റോറിയത്തിൽ ആശുപത്രി ജീവനക്കാരും ആശാവർക്കർമാരും ബന്ധുക്കളും ചേർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷ ചടങ്ങിലാണ് ഏറാമല പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് വാട്ടർ ഡിസ്പെൻസർ സൗജന്യമായി നൽകിയത്. ആഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും മാതൃകയാകുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
രീതിയിൽ ഒരു പ്രവർത്തനം കാഴ്ച വെക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആശയം നടപ്പിലാക്കിയത്.ഹോസ്പിറ്റൽ ഡേ മെഡിക്കൽ ഓഫീസർ ഉഷ നടുവിലക്കണ്ടിയുടെ അധ്യക്ഷതയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശ് വളയം സ്വാഗതവും സ്റ്റാഫ് കൗൺസിൽ ഖജൻജി ജിഷ നന്ദിയും പറഞ്ഞു. ഡോക്ടർ രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ആശാവർക്കർ ലീഡർ രമണി എന്നിവർ ആശംസകൾ നേർന്നു.