കുറ്റ്യാടി: ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ കോര്‍ത്തിണക്കി കൈയ്യെഴുത്ത് മാസിക. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ തന്നെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇത്തരമൊരു വേറിട്ട ഇടപെടല്‍. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ലയില്‍ നടത്തിയ പരിശ്രമത്തിന്റെ തുടര്‍ച്ചയായി അഞ്ച് കെയ്യെഴുത്ത് മാസികകള്‍ പ്രകാശനത്തിന് സജ്ജമായി. കഥ, കവിത, ഡയറിക്കുറിപ്പുകള്‍,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
ആസ്വാദനം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലായാണ് കൈയ്യെഴുത്ത് രചനകള്‍ പ്രകാശനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ രചനകളടക്കം മാസികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ‘കലിക’ എന്നാണ് കഥ മാസികയുടെ പേര്. കവിതക്ക് ‘ദ്യുതി എന്നാണ് പേര്, ഡയറിക്കുറിപ്പുകള്‍-‘താഴ്’, ആസ്വാദനം-‘ഉണ്മ’, ചിത്രകല-‘തണല്‍’ എന്നൊക്കെയാണ് മറ്റു പേരുകള്‍. കുന്നുമ്മല്‍ ഉപജില്ലയിലെ എണ്‍പതിലധികം വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ രചനകള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ ഈ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്കുട്ടിയുടെയുടെയും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാളിന്റെയും അഭിനന്ദനവും വിദ്യാരംഗം ഉപജില്ല കമ്മിറ്റിക്ക് അംഗീകാരമായി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-h.jpeg?resize=500%2C500&ssl=1)
ലഭിച്ചിട്ടുണ്ട്. അഞ്ച് കൈയ്യെഴുത്ത് മാസികളുടെ പ്രകാശനം ‘അക്ഷരക്കാറ്റ് ‘ 12 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വ്വഹിക്കും. കവി വീരാന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.അബ്ദുള്‍ ഖാദര്‍, വട്ടോളി നാഷണല്‍ എച്ച്എസ്എസ് പ്രധാനാധ്യാപിക കെ. പ്രഭ നന്ദിനി, വിദ്യാരംഗം കണ്‍വീനര്‍ പി.പി.ദിനേശന് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.