കൊയിലാണ്ടി: ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി അത്തോളി പോലീസിന്റെ പിടിയിലായി. ഒഡിഷ സ്വദേശി സയ്ദ് നൈജുദ്ദീന് അലിയാണ് (22) പിടിയിലായത്. ഇയാളില്‍ നിന്ന് അഞ്ച് ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു.
പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തോളി ഇന്‍സ്പെക്ടര്‍ അനൂപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ രാജീവും നേതൃത്വത്തില്‍ ഡിവൈഎസ്പി സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അത്തോളി പോലീസ് അറിയിച്ചു.