വടകര: മനുഷ്യാവകാശദിനത്തില്‍ കുരിക്കിലാട് ഡോ. റാം മനോഹര്‍ ലോഹ്യ ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശസംരക്ഷണത്തിന്റെ പ്രസക്തി വിളിച്ചോതിക്കൊണ്ടു ഓപ്പണ്‍ കാന്‍വാസില്‍ കൂട്ടചിത്രം വര ക്യാമ്പയിന് സംഘടിപ്പിച്ചു. കുട്ടികള്‍ ഉള്‍പെടെ നിരവധി പേര് ക്യാമ്പയിനില്‍ പങ്കെടുത്തു.
മഹാത്മ ദേശസേവ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു.
വനിതാ വേദി ചെയര്‍പേഴ്സണ്‍ ജനനി നല്ലൂര് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന് ശ്രീ സുധാകരന് തത്തോത്ത് മുഖ്യാതിഥിയായി. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി, ശശി നല്ലൂര്, എം.പി.അശോകന്, എന്‍.എം.വിനോദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി കണ്‍വീനര്‍ സുമിഷ പ്രസാദ് സ്വാഗതവും ശ്രുതി നല്ലൂര് നന്ദിയും പറഞ്ഞു