തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ബൂത്തുകളിലും ജനം വരിനിന്ന് തുടങ്ങിയിരുന്നു. രാവിലെ 10വരെ 19.06 ശതമാനമാണ് പോളിങ്. വടകരയില്‍ 18 ശതമാനമാണ് പോളിങ്.
തിരുവനന്തപുരം-18.68%, ആറ്റിങ്ങല്‍-20.55%, കൊല്ലം-18.80%, പത്തനംതിട്ട-19.42%, മാവേലിക്കര-19.63% , ആലപ്പുഴ-20.07%, കോട്ടയം-19.17%, ഇടുക്കി-18.72%, എറണാകുളം-18.93%, ചാലക്കുടി-19.79% , തൃശൂര്‍-19.31%, പാലക്കാട്-20.05%, ആലത്തൂര്‍-18.96%, പൊന്നാനി-16.68%, മലപ്പുറം-17.90%, കോഴിക്കോട്-18.55%, വയനാട്-19.71%, വടകര-18.00%, കണ്ണൂര്‍-19.71%, കാസര്‍കോട്-18.79%.