നാദാപുരം: സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗാന്ധിയന്‍ സേവാ പുരസ്കാരം അനു പാട്യംസിന്. തിരുവനന്തപുരത്ത് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന് അവാര്‍ഡും സമ്മാനത്തുകയായ 11,111 രൂപയും നല്കി.
കാര്‍ഷിക മേഖല, ഗാന്ധി ദര്‍ശനം കുട്ടികളിലും ഗ്രാമജനതയിലും, വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കല്‍, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തല്‍, കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍, മാലിന്യ മുക്തമായ തെളിമയാര്‍ന്ന ഗ്രാമം, ലഹരി മുക്ത പദ്ധതിയായ വെളിച്ചം, കാട് വെട്ടിത്തെളിച്ച് വൃത്തിയുള്ള വഴികളുടെ നിര്‍മാണം, കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തല്‍, വായനയിലേക്ക് നയിക്കുന്ന ലൈബ്രറികള്‍, ഭിന്നശേഷിക്കാരുടെ വിവിധ കര്‍മപദ്ധതികള്‍, കുടുംബശ്രീ പോലുള്ളവയിലെ ക്ലാസുകാള്, ദിനാചരണങ്ങള്‍ സംഘടിപ്പിക്കല്‍, വിവിധ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഗ്രാമീണര്‍ക്ക് വേണ്ടിയുള്ള സേവനം, ഗ്രാമ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ അങ്കണവാടി, ബാലവാടി, ഭിന്നശേഷി കലോത്സവങ്ങള്‍ നടത്തുന്നതില്‍ പ്രധാനപങ്ക്, എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രചരണം, ഗ്രാമീണര്‍ക്കിടയിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.