പയ്യോളി: സ്വന്തം പാഷൻ കണ്ടെത്തി അതിലേക്കുള്ള പ്രയാണത്തിൽ മനസ്സുറച്ചാൽ ഒരു ശക്തിക്കും നമ്മെ തോൽപിക്കാനാവില്ലെന്ന് എം.പി ഷാഫി പറമ്പിൽ. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാറ്റ്സ് ഓഫ് – അനുമോദന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. സ്വന്തമായി
കഴിവുണ്ടെങ്കിൽ അതെവിടെയും അംഗീകരിക്കപ്പെടുമെന്നും താത്കാലികമായ
തോൽവികളിൽ പതറാതെ അവ അതിജീവിക്കാൻ കരുത്തു നേടണമെന്നും എം പി
കുട്ടികളോട് ആഹ്വാനം ചെയ്തു. സമൂഹത്തിൻ്റെ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളോട് മുഖം തിരിഞ്ഞു നിൽക്കാൻ എന്നും ശ്രമിക്കണമെന്നും എം പി കുട്ടികളെ ഓർമിപ്പിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ നിഷ പുത്തൻ പുരയിൽ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി പി ദുൽക്കിഫിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നത വിജയികളായ 160 പേർക്കുള്ള ഉപഹാരം വിതരണം ചെയ്തു.
എൻഎംഎംഎസ്, ഇൻസ്പയർ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാര സമർപണം
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കെ.പി ഷക്കീല നിർവഹിച്ചു.
ഗണിത പ്രതിഭക്കുള്ള പുരസ്കാരം സിനി ആർ എസും നൽകി. ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, മുൻ പ്രധാനാധ്യാപകൻ മൂസക്കോയ എൻ എം,പിടി എ വൈസ് പ്രസിഡണ്ട് മൊയ്തീൻ പെരിങ്ങാട്ട്, എം പി ടി എ പ്രസിഡണ്ട് ജസീറ കെ കെ, സജിത് കുമാർ, ഗീത എംടി, രഞ്ജിത് എ ടി എന്നിവർ ആശംസകളർപിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് സ്വാഗതവും വിജയോത്സവം കൺവീനർ ഷീജ എം കെ നന്ദിയർപ്പിച്ചു.