വടകര: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പയ്യോളി അകലാപ്പുഴ ബോട്ട് ഹൗസില്‍ ഒരുക്കിയ യാത്രയയപ്പ് വേറിട്ട അനുഭവമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹെലന് ഹൈസന്ത് മെന്‍ഡോണ്‍സ്, കൈറ്റ് വടകര വിദ്യാഭ്യാസജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ജയ്ദീപ്, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ക്കാണ് ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നല്‍കിയത്. എല്ലാവരേയും ഉപഹാരം നല്കി ആദരിച്ചു. കായല്പരപ്പിലെ ബോട്ട് സവാരി കൂടിയായപ്പോള്‍ യാത്രയയപ്പ് ചടങ്ങ് ഹൃദ്യമായി.
മേമുണ്ട ഹൈസ്കൂള്‍ പ്രധാനാധ്യാപകന് ജിതേഷ് അധ്യക്ഷത വഹിച്ചു. സി.കെ.മൊയ്തു, ഇ.സിദ്ദീഖ്, സുധീഷ്, സുചേത, ബിന്ദു, പേമലത, അഷ്റഫ് , മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്എം ഫോറം കണ്‍വീനര്‍ കെ.കെ.ഉസ്മാന് സ്വാഗതം പറഞ്ഞു.