വടകര: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ‘എസ് എൻ ലീഗ് 2023- 24’ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് എൻ കോളേജ് പിഇടി ടി എച്ച് അബ്ദുൽമജീദ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, മദർ പി ടി എ പ്രസിഡണ്ട്
സുഫൈജ, പിടിഎ അംഗം സുധാ പത്മം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ദിനേശ് കരുവാങ്കണ്ടി സ്വാഗതം പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പൽ വി ദീപ നന്ദി പറഞ്ഞു. ശ്രീനാരായണ സ്കൂൾ കായിക അധ്യാപകൻ വി പി ലിതേഷ് മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സ്കൂൾ ഡെപ്യൂട്ടി മാനേജർ പി എം മണി ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് രഞ്ജീവ് കുറുപ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.