വടകര: യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് മാര്‍ച്ച് പത്തിന് വൈകീട്ട് നാലിന് വടകര കോട്ടപ്പറമ്പില്‍ ചേരാന്‍ യുഡിഎഫ് നേതൃതല യോഗം തീരുമാനിച്ചു. 14ന് വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര, അസംബ്ലി നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളും 16 ന് നാദാപുരം, കൂത്തുപറമ്പ്, തലശേരി, നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളും 18, 19, തിയ്യതികളില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തല കണ്‍വെന്‍ഷനുകളും, 20, 21 തിയ്യതികളില്‍ ബൂത്ത് തല കണ്‍വെന്‍ഷനുകളും ചേരും.
നേതൃതല യോഗം കെ.മുരളീധരന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, പി.എം.നിയാസ്, പൊട്ടന്‍കണ്ടി അബ്ദുള്ള, വി.എ.നാരായണന്, സി.കെ.സുബൈര്‍, അഡ്വ.ഐ. മൂസ, വി.എം.ചന്ദ്രന്, സത്യന് കടിയങ്ങാട്, സുനില്‍ മടപ്പള്ളി, വി.സി.ചാണ്ടി, കെ.പി.രാധാകൃഷ്ണന്, സൂപ്പി നരിക്കാട്ടേരി, അജയകുമാര്‍, ജയരാജ് മൂടാടി ,എന്‍.രാജ രാജന്, റഷീദ് പുളിയഞ്ചേരി, പ്രദീപ് ചോമ്പാല, സാജിദ്, അഡ്വ. ലത്തീഫ്, എം.സി ഇബ്രാഹിം, എസ്.പി.കുഞ്ഞമ്മദ്, ഒ.കെ.കുഞ്ഞബ്ദുള്ള, കെ. .കെ.നവാസ്, മഹമൂദ് കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.