കുറ്റ്യാടി: ഗോര്‍ണിക്ക പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ് പന്ത്രണ്ടാമത് ചിത്രരചനാക്യാമ്പ് വര്‍ണ വിസ്മയമായി. സ്വരം സ്കൂള്‍ ഓഫ് മ്യൂസിക്കുമായി സഹകരിച്ച് ചങ്ങരംകുളം യു.പി സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ചിത്രകാരന്മാരും കുട്ടികളും പങ്കാളികളായി.
അക്രലിക്ക്, വാട്ടര്‍ കളര്‍, ചാര്‍ക്കോള്‍, പെന്‍സില്‍ എന്നീ മീഡിയങ്ങളില്‍ കലാകാരന്മാര് ചിത്രങ്ങള്‍ വരച്ചു. സ്വരം സ്കൂള്‍ ഓഫ് മ്യൂസിക്കിലെ കുട്ടികളും കൂടെ ചേര്‍ന്നപ്പോള്‍ ചിത്രരചനാ ക്യാമ്പ് വേറിട്ട അനുഭവമായി.
വേണുചീക്കോന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുമേഷ് ചെമ്പ്ര അധ്യക്ഷത വഹിച്ചു. ഇ.എം.സന്തോഷ്, ഷീജവല്സരാജ്, വവിഷ ലിനീഷ്, ലിതിനേഷ് മുത്തു, പവിത്രന് കെ ഇ, ഡോ.ടി.പി.സജിത്ത് കുമാര്‍, ലിനീഷ് രാജ് ആര്.എം, സുവര്‍ണ അനീഷ്, റഹീം സിയാന് തുടങ്ങിയവര്‍ ചിത്രങ്ങള്‍ വരച്ചു.