ഓര്‍ക്കാട്ടേരി: ഗ്രാമം ബുക്സ് പെരുമാള്‍പുരം പുറത്തിറക്കുന്ന ടി.എ.ദിജില്‍ കുമാറിന്റെ മൂന്നാമത്തെ പുസ്തകമായ ‘ചെറുനനവുകള്‍’ പ്രശ്സ്ത കവിയും ഗാനരചയിതാവുമായ രമേഷ് കാവില്‍ പ്രകാശനം ചെയ്തു. മഞ്ജുള (പ്രിന്‍സിപ്പല്‍ ഗവ.മോഡല്‍ എസ്എസ് കോട്ടയം) ഏറ്റുവാങ്ങി. ദിജില്‍കുമാറിന്റെ ആദ്യ പുസ്തകമായ ‘മാച്ചിനാരിയില്‍ വാകകള്‍ പൂക്കുമ്പോള്‍’ രണ്ടാം പതിപ്പിന്റെ പ്രകാശനം മടപ്പള്ളി ഗവ.കോളജ് റിട്ട.പ്രൊഫസര്‍ ഖാദര്‍ ഡോ. ജയശ്രീക്ക് (റിട്ട. പ്രൊഫ. ഗവ. മടപ്പള്ളി കോളജ്) കോപ്പി നല്കി നിര്‍വഹിച്ചു.
ഓര്‍ക്കാട്ടേരിയില്‍ നടന്ന ചടങ്ങില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു. ആര്.ഷിജു പുസ്തകം പരിചയപ്പെടുത്തി. അധ്യാപകരും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു.
വടകരയിലെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ദിജില്കുമാര് സാമൂഹിക മാധ്യമങ്ങള്‍ വഴി എഴുതി തുടങ്ങുകയും പിന്നീട് പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. മാച്ചിനാരിയില്‍ വാകകള്‍ പൂക്കുമ്പോള്‍ എന്ന ഓര്മക്കുറിപ്പും ഹിബാക്കുഷ എന്ന കഥകളുടെ സമാഹാരവുമാണ് പുറത്തിറങ്ങിയ പുസ്തകങ്ങള്‍. നാടിന്റെ ഓര്‍മകള്‍ അടങ്ങിയതാണ് ചെറു നനവുകള്‍ എന്ന മൂന്നം പുസ്തകം.