വടകര: ലയണ്‍സ് ക്ലബും മണപ്പുറം ഫിനാന്‍സും ചേര്‍ന്ന് വടകര തണലിലേക്ക് നാലു മെഷീനുകള്‍ നല്‍കിയതോടെ 16 പേര്‍ക്ക് കൂടി ഇനി തണലില്‍ ഡയാലിസിസ് ചെയ്യാം. നിലവില്‍ തണല്‍ ഡയാലിസിസ് സെന്റില്‍ 270 വൃക്ക രോഗികളാണ് ഡയാലിസിസിന് വിധേയരാകുന്നത്. തണല്‍ ഡയാലിസിസ് സെന്റര്‍ കൂടാതെ വടകര പ്രദേശത്ത് ജില്ലാ ആശുപത്രി, സഹകരണ ആശുപത്രി, പാര്‍ക്കോ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യം ഉണ്ടെങ്കിലും രോഗികള്‍ കൂടിയതിനാല്‍ കോഴിക്കോട്ടെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവിടങ്ങളില്‍ ഡയാലിസിസിന് ലഭിക്കുന്നതാകട്ടെ രാത്രി വൈകിയുള്ള സമയവും. ഡയാലിസിസ്
സൗകര്യം കൃത്യമായി ലഭിക്കാതെ പ്രയാസപ്പെടുന്ന വടകര മേഖലയിലുള്ള വൃക്ക രോഗികള്‍ക്ക് വലിയ ഒരു ആശ്വാസമാണ് തണലിലേക്ക് നാലു മെഷീനുകള്‍ കൂടി ലഭിച്ചതോടെ ഉണ്ടാവുന്നത്.
മെഷീന് കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ലയേണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. കെ രജീഷ് നിര്‍വഹിച്ചു. മണപ്പുറം സിഇഒ ജോര്‍ജ് ഡി ദാസ് മുഖ്യാതിഥിയായി. ശ്രീനിവാസ് പൈ, അനൂപ് കേളോത്ത്, ടി.കെ.രാംദാസ്, ശില്പ സബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. രാജേഷ് വൈഭവ് സ്വാഗതവും തണല്‍ സെക്രട്ടറി ടി.ഐ.നാസര്‍ നന്ദിയും പറഞ്ഞു.