വടകര: കമ്യൂണിസ്റ്റ് നേതാക്കളായ ഇ.കെ.നായനാരുടെയും കേളു ഏട്ടന്റെയും ചരമ ദിനാചരണം സിപിഎം നേതൃത്വത്തില്‍ ആചരിച്ചു. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ദിനേശന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.പി. ഗോപാലന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്കരന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരന്, കെ.പുഷ്പജ എന്നിവര്‍ സംസാരിച്ചു. കെ കെ പത്മനാഭന് സ്വാഗതം പറഞ്ഞു.