ചോറോട്: കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ (കെ എം എസ് കെ) യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കുടിവെള്ള വിതരണം ചോറോട് പഞ്ചായത്ത് പത്താം വാർഡിൽ കെ എം എസ് കെ ചെയർമാൻ മജീദ് കുരിക്കിലാടിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
കുടിവെള്ള വിതരണത്തെ കുറിച്ച് ഷംസുദ്ദീൻ നടുക്കണ്ടി വിശദീകരിച്ചു.
രാജേഷ് ചോറോട് ആശംസ അറിയിച്ചു. പരിപാടിയിൽ അബ്ദുൾ ഷാനവാസ്, ലത്തീഫ്
,ഹമീദ് കൊള്ളച്ചേരി, സിസ്റ്റർ രാജി, യുസഫ് , മിഥുൻ, മുഹമ്മദ്, ഉസ്മാൻ ഇ.എം, സമീപ പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ജനറൽ കൺവീനർ. അബ്ദുറഹ്മാൻ എടക്കണ്ണിയാറത്ത് നന്ദി പറഞ്ഞു. കണിയാം കുന്ന്, കുമുള്ളി മുക്ക്, മാങ്ങോട്ടുപാറ എന്നി പ്രേദേശങ്ങളിൽ നിലവിൽ കെ എം എസ് കെ യുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി വരുന്ന പ്രദേശങ്ങൾ ആണ്.