വടകര: പരാജയഭീതി പൂണ്ട സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി.ശ്രീശന് പറഞ്ഞു. ഇന്ന് ശനിയാഴ്ച വൈകുന്നേരം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍കൃഷ്ണന്‍ പര്യടനം കഴിഞ്ഞ് മരുതോങ്കര, കോതോട് വഴി കടന്നു വരുമ്പോഴായിരുന്നു അതിക്രമം. സ്ഥാനാര്‍ത്ഥിയുടെ വാഹനത്തെ ആക്രമിക്കുകയും സ്ഥാനാര്‍ഥിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡിവൈഎഫ്ഐ, സിപിഎം നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.ശ്രീശന് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.