വടകര: ദേശീയപാതയില്‍ വടക്കേ മുക്കാളിയില്‍ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാല്‍ ബംഗ്ലാവില്‍ ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ നിര്‍മിച്ച ഡ്രെയിനേജിലെ വെള്ളം പൊതുവഴിയിലേക്ക് ഒഴുക്കുന്നതിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി തീരുമാനിച്ചു. സമരത്തിന് തുടക്കം കുറിച്ച് 14 ന് 3.30ന് ബഹുജന കണ്വെന്ഷന് കെ.മുരളിധരന് എംപി മുക്കാളിയില്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംഘടനകള്‍, വ്യാപാരി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ജനങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോല്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. അശാസ്ത്രീയമായി നിര്‍മ്മിച്ച ഡ്രൈനേജിലെ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഇറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.
പി പി ശ്രീധരന് അധ്യക്ഷത വഹിച്ചു. പി കെ പ്രീത, എം പ്രമോദ്, കെ പി ജയകുമാര്‍, എ ടി ശ്രീധരന്, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി കെ പ്രകാശന്, പി കെ രാമചന്ദ്രന്, ശ്രീധരന് കൈപ്പാട്ടില്, കെ കെ ജയചന്ദ്രന്, കെ എ സുരേന്ദ്രന്, എം പ്രഭുദാസ്, കെ അനില്‍ കുമാര്‍, നിജിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.