നാദാപുരം: നാദാപുരം ഗ്രാമപഞ്ചയത് സംഘടിപ്പിച്ച അങ്കണവാടി ജീവനക്കാർക്കുള്ള അനുമോദന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികച്ച പ്രകാശനം കാഴ്ച വച്ചവർക്കും സർവീസിൽ നിന്ന് പിരിയുന്നവർക്കുമുള്ള ഉപഹാരം വി.വി മുഹമ്മദലി നൽകി. വികസന സ്ഥിരം സമിതി
ചെയർമാൻ സി.കെ നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.സി
സുബൈർ, ജനീദ ഫിർദൗസ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി അബ്ദുൽ ജലീൽ, സുമയ്യ പാട്ടത്തിൽ, സി ആർ ആയിഷ ഗഫൂർ , സി ടി കെ സമീറ, ജൂനിയർ സൂപ്രണ്ട് എൻ സുമതി, ഐ സി ഡി എസ് സൂപ്പർ വൈസർ പി ബിന്ദു, എം പി ബീന തുടങ്ങിയവർ സംബന്ധിച്ചു.