വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റ പ്രദേശങ്ങളില്‍ സ്ഥാപിച്ച യുഡിഎഫ് പ്രചരണ ബോര്‍ഡുകള്‍ കാണാതാവുന്നതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയി നശിപ്പിക്കുന്നതായാണ് യുഡിഎഫ് ബൂത്ത് ഭാരാവാഹികളുടെ പരാതി. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. സി.കെ. അബു, കെ.പി.ജിതേഷ്, ഇ.സി.ബാലന്,
ഇബ്രാഹിം, ശശി പാതിരിപ്പറ്റ, കെ.പി.കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.