വടകര: കീഴൽ യുപി സ്കൂളിൽ സചിത്ര സംയുക്ത ഡയറി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ പി പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഒരു നൂതന ആശയമാണ് സംയുക്ത ഡയറി. ആദ്യഘട്ടത്തിൽ രക്ഷിതാവും കുട്ടിയും ചേർന്നെഴുതിയ ഡയറിയിൽ ദിവസം കഴിയുന്തോറും കുട്ടികളുടെ എഴുത്ത്
മാത്രമായി മാറി . ഭാഷാ വികസനത്തിന് സംയുക്ത ഡയറി ഏറെ പ്രയോജനകരമാണ്.
ഹെഡ്മിസ്ട്രസ് കെ എസ് ജയന്തി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് കെ സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി രമേശൻ, പി പി അഞ്ജന , ലിനി ടി , അരുന്ധതി പി, ലീബ എം കെ എന്നിവർ സംസാരിച്ചു