തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. യാനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലില്‍ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടലാക്രമണത്തിനു കാരണം ‘കള്ളക്കടല്‍’ എന്ന പ്രതിഭാസമാണെന്നാണ് വിലയിരുത്തല്‍.
തൃശൂര്‍ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തില്‍ മത്സ്യബന്ധന വലകള്‍ക്ക് കേടുപാട് സംഭവിച്ചു. കടല്‍ഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് അടക്കം കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടല്‍ച്ചുഴിയും രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ആലപ്പുഴയില്‍ പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞിരുന്നു. തുടര്‍ന്നു പൂര്‍വസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടല്‍ഭിത്തി കഴിഞ്ഞും കരയിലേക്കു കടല്‍ കയറുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ പ്രദേശത്തു നിന്നു മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിത സ്ഥലത്തേക്കു നീക്കുകയാണ്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേ