മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയിലെ കോടിയേരി മുളിയില്‍ നടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പര്‍വീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്ത് നിന്ന് കോടിയേരി വഴി പന്തക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ഓട്ടത്തിനിടെ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുടുംബം കാറില്‍ നിന്ന് ഇറങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പരിസര വാസികള്‍ എത്തി തലശ്ശേരി അഗ്നിശമന സേനയെ വിവരമറിയിച്ചു. തലശ്ശേരി അഗ്നിശമന സേനാ സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ബിനീഷ് നെയ്യട്ടിന്റെ നേതൃത്വത്തിലുള്ള സേന കുതിച്ചെത്തി തീ അണച്ചു. കാര്‍ മുക്കാല്‍ ഭാഗവും കത്തി നശിച്ചു. ന്യൂമാഹി പോലീസും സ്ഥലത്തെത്തി. പര്വ്വീസിന്റെ മൂന്ന് വയസുള്ള മകള്‍ക്ക് അസുഖമായതിനാല്‍ ഭാര്യയുമൊത്ത് മഞ്ഞോടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു കുടുംബം.