വടകര: വടകരയിലെ പ്രമുഖരായ മൂന്ന് സ്ഥാനാര്‍ഥികളില്‍ രണ്ടു പേര്‍ക്ക് സ്വന്തം പേരിനു വോട്ട് ചെയ്യാനാവില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് പാലക്കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് കണ്ണൂര്‍ മണ്ഡലത്തിലെ മട്ടന്നൂരിലുമാണ് വോട്ട്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍കൃഷ്ണന്‍ സ്വന്തം പേരിനു നേര്‍ക്ക് വോട്ട് ചെയ്യാം.
മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും രാവിലെ തന്നെ അവരവരുടെ ബൂത്തുകളില്‍ വോട്ട് ചെയ്ത് മണ്ഡലത്തിലേക്ക് തിരിക്കും. ഷാഫി പറമ്പില്‍ പാലക്കാട് മണപ്പുള്ളിക്കാവില്‍ ഗവ: ജി.എല്‍.പി സ്കൂളിലെ 93-ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യും. കെ.കെ ശൈലജ രാവിലെ 7.30 ന് മട്ടന്നൂര്‍ പഴശി വെസ്റ്റ് എല്‍പി സ്കൂളില്‍ വോട്ട് ചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് കുറ്റ്യാടി മണ്ഡലത്തിലെ കടമേരി എല്‍പി സ്കൂളില്‍ വോട്ട് ചെയ്യും.