വടകര: ഭാരത് ഉദ്യമി പദ്ധതി പ്രകാരം ബി എസ് എൻ എൽ സൗജന്യ വൈഫൈ കണക്ഷൻ ഇപ്പോൾ തിരുവള്ളൂർ, ആയഞ്ചേരി പഞ്ചായത്ത് ഏരിയയിൽ എല്ലാ പ്രദേശങ്ങളിലും ലഭ്യമാണ്. പുതിയതായി എഫ് ടി ടി എച്ഛ് എടുക്കുന്നവർക്കും നിലവിലുള്ള ബി എസ് എൻ എൽ ലാൻഡ്ഫോണുകൾ പുതിയ സാങ്കേതികവിദ്യയായ എഫ് ടി ടി എച്ച് കണക്ഷനിലേക്ക്, പഴയ ടെലഫോൺ നമ്പർ നിലനിർത്തി മാറുന്നവർക്കും ഈ സൗജന്യം ബാധകമാണ്. ഭാരത് ഉദ്യമി പദ്ധതി പ്രകാരം ഗ്രാമ പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ബി എസ് എൻ എൽ മുഖേന സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതാണ്. 30 എം ബി പി എസ് മുതൽ 300 എം ബി പി എസ് വരെയാണ് ബി എസ് എൻ എൽ വൈ ഫൈ ഇന്റർനെറ്റ് കണക്ഷന്റെ വേഗത. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ഉദ്യമി സ്കീമിലൂടെ മോഡവും ഇൻസ്റ്റല്ലേഷൻ ചാർജും സൗജന്യമാണ്. മാസ വാടക മാത്രം അടച്ചാൽ മതി. അതിവേഗ ഇന്റർനെറ്റ് കണക്ഷനും പരിധിയില്ലാതെ എല്ലാ നെറ്റ്വർക്കിലേക്കും വിളിക്കാവുന്ന
ലാൻഡ്ഫോൺ കണക്ഷനും ലഭിക്കും. ഈ പദ്ധതി ഇപ്പോൾ വടകര താലൂക്കിന് കീഴിലുള്ള തിരുവള്ളൂർ, ആയഞ്ചേരി പഞ്ചായത്ത് ഏരിയ കൂടാതെ അഴിയൂർ, ചോറോട്, എടച്ചേരി, ഏറാമല, വില്യാപ്പള്ളി പഞ്ചയത്ത് ഏരിയകളിലും ലഭ്യമാണ്. അതിവേഗ ബി എസ് എൻ എൽ വൈഫൈ ഇന്റർനെറ്റ് ആവശ്യമുള്ളവരും നിലവിലുള്ള ബി എസ് എൻ എൽ ലാൻഡ്ലൈൻ ഉപഭോക്താക്കളും അടുത്തുള്ള ബി എസ് എൻ എൽ ഫ്രാഞ്ചൈസിയുമായോ വടകര ഓഫിസുമായോ ബന്ധപ്പെട്ട് വൈഫൈ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പ് വരുത്തേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0496-2520000, 9188921500 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.