നാദാപുരം: വില്പനക്കെത്തിച്ച വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വളയം ചുഴലിയിലെ പാറയുള്ള പറമ്പത്ത് ബിനുവിനെയാണ് വളയം എസ്എച്ച്ഒ കെ.എസ്.അജേഷ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 12 കുപ്പി വിദേശമദ്യം പോലീസ് പിടികൂടി.
മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. വളയം ടൗണ്‍ കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബിനു പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.