വടകര: വടകര സബ് ജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് സംഗമവും യാത്രയയപ്പും വടകര
ഡയറ്റ് ഹാളിൽ നടന്നു. പരിപാടി സംസ്ഥാന അറബിക് സ്പെഷൽ ഓഫീസർ ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ഐ എം ജി സുലൈഖ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻൻസിപ്പാൾ യു കെ
അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി. ഐഎം ഇ ടി ഫൈസൽ ഒ.എം, അസീസ് വി , കുഞ്ഞമ്മത് എം.കെ. റഫീഖ് ടി.പി, കുഞ്ഞമ്മത്, നൗഷാദ് വടകര, കെ ടി റഷീദ്, കെ അസൈനാർ യു.ടി കെ അബ്ദുറഹിമാൻ, പി അബ്ദുൾ കരീം, കെ അബ്ദുറഹിമാൻകുട്ടി എന്നിവർ സംസാരിച്ചു. അഷ്റഫ് തറോൽ സ്വാഗതവും വിപി ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.