വടകര: മണിയൂരിലെ തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം പ്രശസ്തഗായകൻ താജുദ്ധീൻ വടകര ഉദ്ഘാടനം ചെയ്തു. വടകര സ്നേക് ആൻഡ് ലാഡർ ഗാർഡനിൽ വച്ചുനടന്ന ചടങ്ങിൽ തണൽ മണിയൂർ പ്രസിഡണ്ട് സി കെ അമ്മദ് അധ്യക്ഷനായി. മണിയൂർ പഞ്ചായത്ത് മെമ്പർമാരായ ഷഹബത്ത് ജൂന, കെ ശശിധരൻ, ചിത്ര, ജിഷ കൂടത്തിൽ, പ്രമോദ് മുടപ്പിലാവിൽ, പ്രഭ പുനത്തിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി പി വിശ്വനാഥൻ, വലിയാണ്ടി അമ്മദ്, അനിരുദ്ധൻ,ലിനീഷ് സ്നേക് ആൻഡ്
ലാഡർ,വി സി കുൻഹമ്മദ് ഹാജി, പി എം അബൂബക്കർ, പി എം ബഷീർ, കെ ടി ഹമീദ്, കളരിയിൽ വിജയൻ, സി എം സുനിൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടികളുടെയും
രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾക്കൊപ്പം, താജുദ്ധീൻ വടകര, ഗസൽ ഗായകനായ ഹലിം, ആഷിക് വടകര തുടങ്ങിയവർ അവതരിപ്പിച്ച സംഗീത വിരുന്നും,
മാന്ത്രികൻ സനീഷ് വടകരയുടെ മാജിക്കും അരങ്ങേറി. തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂളിന് വടകര സെൻട്രൽ റോട്ടറി സി സി ടി വി നൽകി.റോട്ടറി പ്രസിഡന്റ് സുനിൽകുമാർ,റൊട്ടേറിയന്മാരായ സതീഷ്ബാബു, ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. ഹാഷിം എൻ കെ സ്വാഗതം പറഞ്ഞു.