വടകര: സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍ 86-ാമത് വാര്‍ഷികം വിവിധ പരിപാടികളുടെ ആഘോഷിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വടകരയുടെ സാംസ്കാരിക പുരോഗതിയില്‍ അവിസ്മരണീയമായ പങ്കുവഹിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളെന്ന് ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് ഷിബു എം എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്എം മറിയ ബെല്ല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു,
റഫറന്റ് ഫാദര്‍ വിമല്‍ ഫ്രാന്‍സിസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യകാരി സീമ ശ്രീലയം യുവ കവയിത്രി ട്രീസ അനില്‍ എന്നിവരെ ആദരിച്ചു
എഇഒ വി.കെ.സുനില്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി വനമാലി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു പ്രേമന്, സിസ്റ്റര്‍ മരിയ ജീവിത, പ്രജീഷ് കുമാര്‍, സിസ്റ്റര്‍ മരിയ സോമി, വിനോദന്‍ പി, മനോജന് പി, ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുനില സ്വാഗതവും ഹരിപ്രിയ നന്ദിയും രേഖപ്പെടുത്തി.