എടച്ചേരി: നരിക്കുന്ന് യു.പി സ്കൂൾ പ്രീ പ്രൈമറി വിഭാഗമായ കൈരളി നഴ്സറി സ്കൂൾ കായിക മത്സരം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സത്യൻ പാറോൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി സ്കൂൾ പി ടി എ പ്രസിഡണ്ട് അജിഷ കെ അദ്ധ്യക്ഷത
വഹിച്ചു. ഇല്യാസ് ഇ വി , ശ്രീജേഷ് എം, ദീപേഷ് ഇ, ബിജീഷ് എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഴ്സറി ഹെഡ്മിസ്ട്രസ് ശ്രീലത സ്വാഗതവും ഷിമി നന്ദിയും പറഞ്ഞു.