തലശേരി: ഇന്നലെ ഉദ്ഘാടനം ചെയ്ത മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നു താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തോട്ടുമ്മല്‍ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസില്‍ നജീബിന്റെ മകന് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ നിട്ടൂരില്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നൗഷീന്‍. സഹോദരി: നിദ.