നരിപ്പറ്റ: നരിപ്പറ്റ സൗത്ത് എൽ പി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന നാല്, മൂന്ന് ക്ലാസിലെ കുട്ടികൾക്കായി നടത്തിയ സഹവാസ ക്യാമ്പ് സമാപിച്ചു. പഠനത്തോടൊപ്പം തങ്ങളുടെ സർഗ്ഗ വാസനകളും പുറത്തെടുത്ത് സഹവസിച്ചത് കുട്ടികൾക്ക് പുതിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/clearvision-5.jpeg?resize=600%2C600&ssl=1)
അനുഭവമായി. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബീന, പ്രധ്യാനാധ്യാപിക കെ. ദീപ, നടനും അധ്യാപകനുമായ നിധിൻ മുരളി, കെ കെ മോഹനൻ, ഷൈനി പ്രകാശ്, വി പി അശോകൻ, വാർഡ് മെമ്പർ ടി സുധീർ, ടി രാജൻ, പി കെ വിനോജ് കുമാർ പി കെ അശോകൻ എന്നിവരും രക്ഷിതാക്കളും സംബന്ധിച്ചു.