നാദാപുരം: താഴെ ജാതിയേരിയില്‍ യുവാക്കള്‍ തമ്മിലുള്ള വാക് തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു. വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയില്‍ അമല്ബാബുവിനാണ് (23) കുത്തേറ്റത്. ഇയാളെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. വളയത്ത് നിന്ന് പോലീസ് എത്തി കാവല്‍ ഏര്‍പ്പെടുത്തി.