താമരശേരി: തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. ആത്മഹത്യ എന്നാണ് െേപാലീസിന്റെ പ്രാഥമിക നിഗമനം.
അര്‍ധരാത്രി അപകടം നടന്ന സ്ഥലത്തു കൂടി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തീ അണച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.