വടകര: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമായി. റോഡുകള്‍ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍
കയ്യടക്കി ആഹ്ലാദ നൃത്തം ചവിട്ടി. വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായി സ്ഥാനാര്‍ഥികള്‍ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ മണ്ഡലങ്ങളില്‍ സജീവമായി. പ്രധാനയിടങ്ങളില്‍ വിവിധ മുന്നണികളുടെ നേതൃത്വത്തില്‍ കൊട്ടിക്കലാശം
നടന്നു.
വടകരയില്‍ വിവിധ മുന്നണികള്‍ക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ചതിനാല്‍ സമാധാനമായാണ് കൊട്ടിക്കലാശം പൂര്‍ത്തിയായത്. അഞ്ചുവിളക്ക് ജംഗ്്ഷന്‍ മുതല്‍ പഴയബസ് സ്റ്റാന്റ് എന്‍ട്രന്‍സ് വരെ യുഡിഎഫിനും പഴയ ബസ് സ്റ്റാന്റ് എക്‌സിറ്റ് മുതല്‍ എടോടി വരെ എല്‍ഡിഎഫിനും പുതിയ ബസ് സ്റ്റാന്റ് എടോടിയില്‍ ആക്‌സിസ് ബാങ്കിന്റെ മുന്‍ വശം
വരെ എന്‍ഡിഎക്കുമായാണ് നിശ്ചയിച്ചത്.
ഒന്തം ഓവര്‍ ബ്രിഡ്ജ് മുതല്‍ അശോക തിയേറ്ററിന് മുന്‍ വശം വരെ എസ്ഡിപിഐ പ്രവര്‍ത്തകരും കൊട്ടിക്കലാശം നടത്തി. സംഘര്‍ഷം ഒഴിവാക്കാന്‍ ഇവര്‍ക്കിടയില്‍ പോലീസ് നിലയുറപ്പിച്ചു. കൊടി വീശിയും ആര്‍പുമുളിച്ചും പാരഡി ഗാനം ആലപിച്ചും പ്രവര്‍ത്തകര്‍ ആവേശം തീര്‍ത്തു. കൊട്ടിക്കലാശം ആസ്വദിക്കാന്‍ ധാരാളമാളുകള്‍ ഒത്തുകൂടി.
















