
കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ ലൈഫ് ആശ്രമം ഏര്‍പ്പെടുത്തിയ പ്രഥമ ‘നാദ മിത്ര’ അവാര്‍ഡ് പ്രശസ്ത ഗായിക സിസിലി അനിലിന്. സെന്‍ലൈഫ് ആശ്രമത്തിന്റെ
നേതൃത്വത്തിന്റെ പൂക്കാട് എഫ്എഫ് ഫാളില്‍ നടന്ന അന്താരാഷ്ട്ര യോഗാദിന, ലോക സംഗീത ദിന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സിസിലി അനിലിന് അവാര്‍ഡ് സമ്മാനിച്ചു. 10,000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
യോഗദിന സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ഗീത ചേലിയ രചിച്ച ‘പ്രിയസഖി രാധ’ വീഡിയോ ആല്‍ബം പ്രകാശനം ഗായിക സിസിലി അനില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗീത കുറ്റിച്ചി കണ്ടി, അഡ്വ.വി സത്യന്‍, ഷെരീഫ്, കെ വി ദീപ. പ്രസീത, വി കൃഷ്ണകുമാര്‍, ആശാലത, ഗീത, മനോജ് നിര്‍മലാനന്ദ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി.
















