
വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള പ്രചരണത്തിനെതിരെ നടപടി തേടി യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥിയായ
കെ.കെ.രമ രംഗത്ത്. ചോമ്പാല്‍ ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ കെ.കെ.രമ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 24 ന് കാലത്ത് 6.30 മുതല്‍ എട്ട് വരെ ഷെഡ്യൂള്‍ ചെയ്ത പരിപാടി
സമാധാനപരമായും പൊതുജന സഹകരണത്തോടെയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ നിര്‍മിത ബുദ്ധിയടക്കം ഉപയോഗിച്ച് (എഐ) കെട്ടിച്ചമച്ച വാര്‍ത്ത ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ്.
സ്ഥാനാര്‍ഥിയായ തന്നെയും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തി തെറ്റായ വിവരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയും
തീരദേശ മേഖലയില്‍ ചേരിതിരിവുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ഇതിനു പിന്നില്‍.
ഇത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സെബര്‍ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഗുരുതര കുറ്റകൃത്യമായി ഇത് കണക്കാക്കപ്പെടുന്നു.
ഈ പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു കെ.കെ.രമ പരാതിയില്‍ ആവശ്യപ്പെട്ടു. എന്‍.വേണു, കോട്ടയില്‍ രാധാകൃഷ്ണന്‍, പി.പി.ജാഫര്‍ എന്നിവര്‍ രമയ്‌ക്കൊപ്പം എസ്പി ഓഫീസില്‍ എത്തിയിരുന്നു.
















