
വടകര: പല സംഘടനകളായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
സോഷ്യലിസ്റ്റുകള്‍ ഏകീകരിച്ച് ഒറ്റ സംഘടനയാവേണ്ട കാലം അതിക്രമിച്ചെന്ന് കൂത്തുപറമ്പ് എംഎല്‍എ പി.കെ. പ്രവീണ്‍. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ദീര്‍ഘകാലം വടകര എംഎല്‍എയും വടകര റൂറല്‍ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സംഘങ്ങളുടെ സ്ഥാപകനുമായിരുന്ന എം.കൃഷ്ണന്റെ 36-ാം ചരമ വര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജന്‍സികളെ വിട്ട് എതിരാളികളെ
ഭീഷണിപ്പെടുത്തുന്ന കേന്ദ്ര ഭരണവും അടിയന്തരാവസ്ഥയുടെ പ്രേതങ്ങളെ പേറുന്ന കേരള ഭരണാധികാരികളും ജനാധിപത്യത്തെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. വാക്ക് ഒന്ന് പ്രവൃത്തി മറ്റൊന്ന് എന്ന നിലയിലാണ് സംസ്ഥാന ഭരണകൂടം. അടിയന്തരാവസ്ഥക്കെതിരെ ജീവനും രക്തവും നല്‍കി ത്യാഗ പൂര്‍ണ സമരത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റുകള്‍ ഒന്നായി പ്രവര്‍ത്തിക്കേണ്ട കാലഘട്ടം അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 25 അടിയന്തരാവസ്ഥാ വിരുദ്ധ ദിനമായി ആര്‍ജെഡി വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം
മനയത്ത് ചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, വിമല കളത്തില്‍, പി.പി.രാജന്‍, അഡ്വ. ബൈജു രാഘവന്‍, സി. കുമാരന്‍, വി.പി. നാണു. വി.കെ. സന്തോഷ് കുമാര്‍, എം. സതി, മഹേഷ് ബാബു എന്‍.പി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിമാരായ പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത് കാരാട്ട് നന്ദിയും പറഞ്ഞു. എം.കൃഷ്ണന്റെ സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പ്പാര്‍ച്ചന നടത്തി.
















