
വടകര : ദേശീയപാതയില്‍ മൂരാട് ഓയില്‍മില്ലിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌ക മരിച്ചു. മൂരാട് താനാട്ട് മോളിയാണ് (52) മരിച്ചത്. കാര്‍ യാത്രക്കാരായ മൂന്ന്
പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്നരക്കാണ് അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുന്ന കാറാണ് ഇടിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന മോളിയെ ഡിവൈഡറിനോട് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മോളിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പയ്യോളി പോലീസും വടകര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
















