
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ്
പിണറായി വിജയന്റെ മകള്‍ ടി. വീണ ഇ.ഡിക്ക് മുന്നില്‍ ഇന്ന് വീണ്ടും ഹാജരായി. 29 ന് ഹാജരാകണം എന്നായിരുന്നു നേരത്തേ വീണയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ ഇന്ന് ഹാജരായിരിക്കുന്നത്. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും ചോദ്യം ചെയ്യല്‍.
2016 മുതൽ 2020, 2021 വരെയുള്ള കാലയളവിൽ
രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്നപേരിൽ നൽകിയിട്ടുണ്ട്. എന്നാൽ, എക്‌സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനിയിൽ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തൽ.
















