
വില്യാപ്പള്ളി: വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ വില്യാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വടകര ഗവ. ഐടിഐയില്‍ 2026-27 വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍
ആരംഭിച്ചു. രണ്ടു വര്‍ഷത്തെ കാലാവധിയുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഒരുവര്‍ഷ കാലാവധിയുള്ള പ്ലംബര്‍ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ജൂലൈ 30 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച ശേഷം അടുത്തുള്ള ഗവ. ഐടിഐയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0496-2533170, 8547733283
















