
വടകര: ലോകനാര്‍കാവ് ക്ഷേത്രം വാദ്യ കലാകാരനും സിനിമ സീരിയല്‍ നടനും ഗായകനുമായ രവിരാജ് നിട്ടൂരിന് പുവച്ചല്‍ ഖാദര്‍ ഫിലിം അവാര്‍ഡ്. ലോകനാര്‍കാവ്
ദേവസ്വം കളരി സംഘം നിര്‍മിച്ച കച്ചകെട്ട് എന്ന കളരി ഗീതത്തിനാണ് സംഗീത സംവിധായകനും ഗായകനുമുള്ള അവാര്‍ഡ് ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനില്‍ നിന്ന് രവിരാജ് അവാര്‍ഡ് ഏറ്റുവാങ്ങി. സിനിമ നിര്‍മാതാവ് എന്‍.എം.ബാദുഷ ഉള്‍പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















