
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്ത്തല സ്കൂള്‍ കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്നേടി
വട്ടോളി എല്‍പി സ്കൂള്‍ ചാമ്പ്യന്മാരായി. ഗവ. യുപി വട്ടോളിക്കാണ് രണ്ടാം സ്ഥാനം.
വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ചന്ദ്രന് ട്രോഫികള്‍ സമ്മാനിച്ചു. വൈസ് പ്രസി. റീന സുരേഷ്, ജനപ്രതിനിധികളായ വിശ്വനാഥന്, എന്‍.വി.ചന്ദ്രന്, എലിയാറ ആനന്ദന്, ഷറഫുന്നിസ,
ആര് ലിനി, പി.പി ബിജഷ, എം. ടി രവീന്ദ്രന്, പി.ടി.കെ. രാധ, ഒ.പി. ശ്രീബിഷ, പ്രകാശന് (എച്ച്എം ഗവ. യുപി വട്ടോളി), കെ.പി. സാജന് (എച്ച്എം വട്ടോളി എല്‍പി) എന്നിവര്‍ പ്രസംഗിച്ചു.
















