
വടകര: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കീഴല്‍ മുക്കില്‍ നടന്ന യുവജനറാലിയും
അനുസ്മരണ പൊതുയോഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി ടി ജനീഷ് അധ്യക്ഷനായി. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ജെയ്സ് മാത്യു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമല്‍രാജ് കല്ലേരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍ ഷിജിന് സ്വാഗതവും ട്രഷറര്‍ പി എസ് അര്ജുന് നന്ദിയും പറഞ്ഞു.
ചെക്കോട്ടി ബസാറില്‍ നിന്നു നൂറു കണക്കിന് യുവജനങ്ങള്‍ അണിനിരന്ന് ആരംഭിച്ച റാലി കീഴല്‍ മുക്കില്‍ സമാപിച്ചു.
















