
പുറമേരി: കൂത്തുപറമ്പ് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പുറമേരിയില്‍ യുവജന റാലിയും
പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്കിന്റെ വിവിധ മേഖല കമ്മിറ്റികളില്‍ നിന്നായി നൂറുകണക്കിന് യുവതീ യുവാക്കള്‍ റാലിയില്‍ അണിനിരന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. അരുണ്‍ ഉദ്ഘാടനം ചെയ്തു. സി. അഷില്‍ അധ്യക്ഷനായി. എ.കെ മിഥുന്, എം ശരത്ത്, കെ വി ലിജിന എന്നിവര്‍ സംസാരിച്ചു. എ കെ ബിജിത്ത് സ്വാഗതം പറഞ്ഞു.
















