
ഓര്‍ക്കാട്ടേരി: മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി റോഡിലെ ഇല്ലത്ത് താഴപ്പാലം അപകടാവസ്ഥയിലായ കാരണത്താല്‍ പൂര്‍ണമായും അടച്ചതോടെ ദുരിതത്തിലായ
നാട്ടുകാര്‍ക്ക് ബദല്‍ യാത്രാ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു.
വൈക്കിലശ്ശേരി മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന മനുഷ്യചങ്ങലയില്‍ പാലത്തിന്റെ
ഇരുഭാഗത്തമായി നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു. ഇ. ശ്രീധരന് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രതിഷേധ പൊതുയോഗം രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി ചെയര്മാന് എം എം നാരായണന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. കുഞ്ഞിക്കണ്ണന്, ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അജിത് കുമാര്‍
എന്നിവര്‍ സംസാരിച്ചു. വൈക്കിലശ്ശേരി മേഖല കമ്മിറ്റി കണ്‍വീനര്‍ വി.പി. മനോജന് സ്വാഗതവും വാര്‍ഡ് പ്രസിഡന്റ് പി.സി. ശശീന്ദ്രന് നന്ദിയും പറഞ്ഞു.
മനുഷ്യ ചങ്ങലക്ക് സി.വാസു, വി.പി.പവിത്രന്, കെ.എം. പവിത്രന് ,രേവതി പെരുവാണ്ടിയില്‍, രാമചന്ദ്രന് കൊല്ലോടി, ഡി.നിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
















