കൊയിലാണ്ടി: തിരുവങ്ങൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലില്‍ താമസിക്കുന്ന ചെറിയപുരയില്‍ കുഞ്ഞിക്കോയയുടെ മകന് സി.പി മന്‍സൂറാണ് (24) മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. വൈകീട്ട് കോഴിക്കോട് നിന്നു
കണ്ണൂരിലേക്ക് പോവുന്ന ട്രെയിനാണ് തട്ടിയത്. അപകടത്തെ തുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടി. മാതാവ്: ഷറീന. സഹോദരന്: സല്മാന്.















