
കൊയിലാണ്ടി: വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ മരുന്നുകള്‍ നീക്കം ചെയ്യാനുള്ള പദ്ധതി സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്തണമെന്ന് കേരള പ്രൈവറ്റ്
ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വീടുകളില്‍ കെട്ടിക്കിടക്കുന്നതും കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് നശിപ്പിക്കുന്ന പൈലറ്റ് പദ്ധതി വിജയകരമായ
സാഹചര്യത്തില്‍
ഇത് എല്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുണാദാസ് സി.കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലീന.കെ, സംസ്ഥാന സെക്രട്ടറി എന്‍.സിനിഷ്, ഗലീലിയോ ജോര്‍ജ്ജ്, പി.പ്രവീണ്‍, ജയന് കോറോത്ത്, പി. ഷറഫുന്നീസ, നജീര്‍ എം.ടി,റൂബി രഞ്ജന, സി.സ്മിനു എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം.ഷജിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.എം. സുനില്‍കുമാര്‍
സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കുക, ഫാര്‍മസി കോഴ്സ് എക്സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുക, ഫാര്‍മസിസ്റ്റുകള്‍ക്ക് പെന്ഷന് പദ്ധതി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികളായി അരുണാ ദാസ്. സി.കെ (പ്രസിഡന്റ്), സുകുമാരന്‍ ചെറുവത്ത്, സി. സ്മിനു
(വൈസ്. പ്രസിഡന്റ്), എം. ഷജിന്‍ (സെക്രട്ടറി), സുനീറ.ആര്.കെ, നിയാസ്.കെ (ജോ.സെക്രട്ടറി), റൂബി രഞ്ജന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















