
വടകര: മേപ്പയില്‍ ചെങ്കല്ലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. തോടന്നൂര്‍ സ്വദേശി പുതിയെടുത്ത്
താഴെകുനി ബാലകൃഷ്ണന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. ടിപ്പര്‍ ലോറിയും സ്‌കൂട്ടറും വടകരയില്‍ നിന്നു തോടന്നൂര്‍ ഭാഗത്തേക്ക് ഒരേ ദിശയിലേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ വഴിയാത്രക്കാര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: നളിനി. മക്കള്‍: നിഷ, ലിഷ, ലീനീഷ്. മരുമക്കള്‍: ബാബു (മാഹി), മനോജന്‍ (ചെമ്മരത്തൂര്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍, വിനോദ്, മനോജ്, അജിത്ത്, രമേഷ് കുമാര്‍ (സിപിഎം തിരുവള്ളൂര്‍ എല്‍സി അംഗം), ലീല, ജാനകി, പ്രമീള.















