പേരാമ്പ്ര: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി. അനുസ്മരണ പരിപാടി പാര്‍ട്ടി സംസ്ഥാന ജനറല്‍
സെക്രട്ടറി സി.വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ടി.എം.ജേക്കബ് മികവുറ്റ ഭരണാധികാരിയും താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് പുതു ജീവന് പകരാന്‍ പ്രയത്നിച്ചതായും വീരാന്‍കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാജന് വര്‍ക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, പ്രദീഷ് കാപ്പുങ്കര, ആഷിക് അശോക്, വി.ഡി.ജോസ്, എം.സജേഷ്, കെ.അബ്ദുള്‍ നാസര്‍, രാംദാസ് കൂത്താളി, കെ.എം.ശൈലേഷ് എന്നിവര്‍ പ്രസംഗിച്ചു.















