വടകര: തണ്ണീര്‍പന്തല്‍-ആയഞ്ചേരി റൂട്ടില്‍ ജനകീയ ജീപ്പ് സര്‍വീസ് ആരംഭിക്കുന്നതിനെതിരെ ഓട്ടോ തൊഴിലാളികര്‍ രംഗത്ത്. യാത്രാ ക്ലേശം രൂക്ഷമായി
അനുഭവപ്പെടുന്ന ഈ റൂട്ടില്‍ ഏറെയായി ജനകീയ ജീപ്പ് വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഓട്ടോ പാരലല്‍ സര്‍വീസ് ഈ റൂട്ടില്‍ ഇല്ല. ഇന്നലെ മുതല്‍ ജനകീയ ജീപ്പ് സര്‍വീസ് നടത്താനായിരുന്നു ജനകീയ യോഗ തീരുമാനം. തണ്ണീര്‍പന്തലില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിക്കുകയും അതിനായി വേണ്ടപ്പെട്ടവര്‍ എത്തുകയും ചെയ്തിരുന്നു. നാദാപുരത്ത് നിന്ന് കനത്ത പോലീസ് സംഘവുമെത്തി. ജീപ്പ് സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധമുയര്‍ന്നത്. ഇതോടൊപ്പം ജനകീയ സമിതിക്കാരും രംഗത്ത് വന്നതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായി. ഇതോടെ പോലീസ് ജീപ്പ് കടന്നു പോകാന്‍ പ്രതിഷേധക്കാരെ മാറ്റി. എന്നാല്‍ ജീപ്പ് ആയഞ്ചേരി എത്തിയപ്പോള്‍ അവിടെയുള്ള ഓട്ടോക്കാര് തടഞ്ഞതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. വടകര നിന്ന് പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. പോലീസ് ഇടപെട്ടതോടെ പിരിഞ്ഞു പോവുകയായരുന്നു. ജീപ്പ് സര്‍വീസ് ഓട്ടോക്കാരെ സാരമായി ബാധിക്കുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. ജനകീയ സമിതി ബന്ധപെട്ട അധികൃതരെ കാണും. ഇതിനിടയില്‍ തണ്ണീര്‍ പന്തലിലുണ്ടായ സംഭവത്തിന്റെ പേരില്‍ പത്തോളം പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.















